'എന്നാലിതെന്താണെന്നറിയണമല്ലോ' എന്ന ചിന്തയുദിച്ചത്!
അങ്ങനെയാണു ഞാന്‍ ആദ്യ മായി മലയാളം ബ്ലോഗു ലോകത്തെത്തിപ്പെടുന്നത്।
അതൊരു ആദ്യദര്‍ശന പ്രണയമായി മാറിയെന്നു പറയേണ്ടല്ലൊ!
അത്രക്കു രസകരമായിരുന്നു "കൊടകരപൂരാണം"!!
ആ പ്രണയത്തില്‍ കുരുത്ത ആദ്യത്തെ കണ്മണിയെ സവിനയം അവതരിപ്പിക്കുന്നു।
ത്ര്ശ്ശൂര് ജില്ലയില്‍ ചാവക്കാട് താലൂക്ക് വലപ്പാട് പഞ്ചായത്തില്‍ കഴിമ്പ്രം ദേശത്ത് വാഴപ്പുള്ളി വി।കെ।ശ്രീധരന്റേയും (മുന്‍ വലപ്പാട് പഞ്ചായത്ത് പ്രസിഡന്റ്) ദാക്ഷായണിയുടേയും(കഴിമ്പ്രം വി।പി।എം।എസ്।എന്‍।ഡി।പി। സ്ക്കൂളിലെ റിട്ടയേര്‍ഡ് ഹിന്ദിടീച്ചര്‍) പുത്രന് വൈദ്യരത്നം രാ।രാ।ശ്രീ।ഡോ.ഹനീഷ് ബാബു.എം.ഡി.കുറിക്കും കുറിപ്പടിയിലേക്കു ഏവര്‍ക്കും സ്വാഗതം!
ഇവിടെ നിങ്ങള്‍ക്ക് കുറെയേറെ വിഭവങ്ങള്‍ ഒരുക്കണമെന്നുണ്ട്।
എന്തൊക്കെയാകാം?
- ലൊട്ടുലൊടുക്കു രോഗങ്ങള്‍ക്കെല്ലാം ഒറ്റമൂലികള്‍(സ്വന്തം റിസ്കില്‍ ഉപയോഗിക്കാം!)
- വൈദ്യപുരാണങ്ങള്.
- വൈദ്യോപദേശങ്ങള്: ചര്‍മ്മരോഗങ്ങള്‍,അഡള്‍ട് സ് ഓണ്‍ലി രോഗങ്ങള്‍, പൊതുവായ ആരോഗ്യസംരക്ഷണം....
- ടെന്‍ഷന്‍ കുറക്കുന്നതിനെക്കുറിച്ചു ചില കുറിമാനങ്ങള്‍।
- കേള്‍ക്കാന്‍ ആളുണ്ടെങ്കില്‍ ഇടക്കു കുറച്ചു സാരോപദേശങ്ങള്‍।
- ലാസ്റ്റ്, ബട് നോട്ട് ദ ലീസ്റ്റ്, വായിക്കാനാളില്ലാതാവുന്നതുവരെ കുറിപ്പടികള്‍ ഇടതടവില്ലാതെ പറന്നുകൊണ്ടിരിക്കും. ഇല്ല! ഇവിടെ 'നാമൊന്നു' 'നമുക്കൊന്ന്' ഇല്ല! ബീഹാറിമന്നന് ലല്ലുവത്രെ വൈദ്യരുടെ ഇഷ്ടമൂര്‍ത്തി!
മുത്തപ്പന് സേവയുള്ള, ചെമ്പട്ടു പുതച്ച കൊടകര വാഴും ഗുരുവിനു ശിഷ്യപ്പെട്ടു കാണിക്ക വെച്ചു ശുഭാരംഭം.