Thursday, July 19, 2007

രോഗി ഇഛിച്ചതും...വൈദ്യന്‍ കല്‍പ്പിച്ചതും....

എന്റെ സുഹൃത്ത്‌ വിശാലമനസ്കന്‍ എന്നറിയപ്പെടുന്ന കൊടകരക്കാരന്‍ എടത്താടന്‍ (പേരു പുള്ളിക്കാരന്‍ പരസ്യമാക്കിയിട്ടില്ലാത്തതുകൊണ്ട്‌ മിണ്ടുന്നില്ല!) മലയാളം ബ്ലോഗു ലോകത്തു ചരിത്രം സൃഷ്ടിച്ചുകൊണ്ടിരിക്കയാണു. ഇഷ്ടന്റെ കൊടകരപൂരാണം വായിച്ച സുമനസ്സുകള്‍ മസിലു കയറി വയറും പൊത്തിപ്പിടിച്ച്‌ എന്റടുത്ത്‌ ചികില്‍സക്കെത്തിയപ്പോഴാണു സത്യത്തില്‍
'എന്നാലിതെന്താണെന്നറിയണമല്ലോ' എന്ന ചിന്തയുദിച്ചത്‌!

അങ്ങനെയാണു ഞാന്‍ ആദ്യ മായി മലയാളം ബ്ലോഗു ലോകത്തെത്തിപ്പെടുന്നത്‌।

അതൊരു ആദ്യദര്‍ശന പ്രണയമായി മാറിയെന്നു പറയേണ്ടല്ലൊ!

അത്രക്കു രസകരമായിരുന്നു "കൊടകരപൂരാണം"!!

ആ പ്രണയത്തില്‍ കുരുത്ത ആദ്യത്തെ കണ്മണിയെ സവിനയം അവതരിപ്പിക്കുന്നു।
ത്ര്ശ്ശൂര്‍ ജില്ലയില്‍ ചാവക്കാട്‌ താലൂക്ക്‌ വലപ്പാട്‌ പഞ്ചായത്തില്‍ കഴിമ്പ്രം ദേശത്ത്‌ വാഴപ്പുള്ളി വി।കെ।ശ്രീധരന്റേയും (മുന്‍ വലപ്പാട്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌) ദാക്ഷായണിയുടേയും(കഴിമ്പ്രം വി।പി।എം।എസ്‌।എന്‍।ഡി।പി। സ്ക്കൂളിലെ റിട്ടയേര്‍ഡ്‌ ഹിന്ദിടീച്ചര്‍) പുത്രന്‍ വൈദ്യരത്നം രാ।രാ।ശ്രീ।ഡോ.ഹനീഷ്‌ ബാബു.എം.ഡി.കുറിക്കും കുറിപ്പടിയിലേക്കു ഏവര്‍ക്കും സ്വാഗതം!

ഇവിടെ നിങ്ങള്‍ക്ക്‌ കുറെയേറെ വിഭവങ്ങള്‍ ഒരുക്കണമെന്നുണ്ട്‌।

എന്തൊക്കെയാകാം?

  1. ലൊട്ടുലൊടുക്കു രോഗങ്ങള്‍ക്കെല്ലാം ഒറ്റമൂലികള്‍(സ്വന്തം റിസ്കില്‍ ഉപയോഗിക്കാം!)
  2. വൈദ്യപുരാണങ്ങള്‍.
  3. വൈദ്യോപദേശങ്ങള്‍: ചര്‍മ്മരോഗങ്ങള്‍,അഡള്‍ട്‌ സ്‌ ഓണ്‍ലി രോഗങ്ങള്‍, പൊതുവായ ആരോഗ്യസംരക്ഷണം....
  4. ടെന്‍ഷന്‍ കുറക്കുന്നതിനെക്കുറിച്ചു ചില കുറിമാനങ്ങള്‍।
  5. കേള്‍ക്കാന്‍ ആളുണ്ടെങ്കില്‍ ഇടക്കു കുറച്ചു സാരോപദേശങ്ങള്‍।
  6. ലാസ്റ്റ്‌, ബട്‌ നോട്ട്‌ ദ ലീസ്റ്റ്‌, വായിക്കാനാളില്ലാതാവുന്നതുവരെ കുറിപ്പടികള്‍ ഇടതടവില്ലാതെ പറന്നുകൊണ്ടിരിക്കും. ഇല്ല! ഇവിടെ 'നാമൊന്നു' 'നമുക്കൊന്ന്' ഇല്ല! ബീഹാറിമന്നന്‍ ലല്ലുവത്രെ വൈദ്യരുടെ ഇഷ്ടമൂര്‍ത്തി!
    മുത്തപ്പന്‍ സേവയുള്ള, ചെമ്പട്ടു പുതച്ച കൊടകര വാഴും ഗുരുവിനു ശിഷ്യപ്പെട്ടു കാണിക്ക വെച്ചു ശുഭാരംഭം.

2 comments:

chithrakaran ചിത്രകാരന്‍ said...

ഡോക്റ്റര്‍ ഹനീഷ്‌ ബാബു,
താങ്കളുടെ ആദ്യപൊസ്റ്റില്‍ കന്നി കമന്റിടാന്‍ ഭാഗ്യം ലഭിച്ചതില്‍ ഈ ചിത്രകാരന്‍ ധന്യനായിരിക്കുന്നു.

ഇനി താങ്കളുടെ വൈദ്യപുരാണത്തിന്റെ കെട്ടഴിച്ചാലും.....
കഥകളും,അനുഭവങ്ങളും,മരുന്നുകുറിപ്പുകളും ങും... പോരട്ടേ....
:)

Visala Manaskan said...

പ്രിയ ഹനീഷ് ബാബു സര്‍.

ഇവിടെ ഇങ്ങിനെയൊന്ന് പെടച്ചത് ഞാന്‍ അറിഞ്ഞതേയില്ല. അതശരി. അപ്പോള്‍ അക്ഷരങ്ങള്‍ കൊണ്ടുള്ള കളിയിലും പുലിയാണല്ലേ. ഗ്രേറ്റ്.

വാഴ്ത്തുക്കള്‍. മലയാള ബ്ലോഗിന്റെ അതിവിശാലമായ‍ ലോകത്തേക്ക്, ഭൂലോഗത്തേക്ക് എന്റെ സ്വാഗതം.