Friday, September 14, 2007

കുറിപ്പടിക്കു താല്‍ക്കാലിക വിരാമം....വൈദ്യപുരാണം ജനിക്കുന്നു!


ആഗസ്റ്റ്‌ 23നു എന്റെ മൂത്ത മകള്‍ അനുവും നിതിനും തമ്മില്‍ വിവാഹിതരായി।
ഒരു മാസത്തിലേറെ എന്റെ കുറിപ്പടി മുടങ്ങിയതിന്റെ റീസണ്‍।
മറ്റൊരു പ്രധാന സംഭവം കൂടി ഇതിനിടയില്‍ നടന്നു।
കുറിപ്പടി ആരംഭത്തിലേ അകാലചരമമടയുന്നു!
കുണ്ഠിതപ്പെടേണ്ടാ!!
സംഭവിക്കുന്നതെല്ലാം നല്ലതിനു; ഇനി സംഭവിക്കാനുള്ളതും...
പ്രതി വിശാലമനസ്കനും അദ്ദേഹത്തിന്റെ "കൊടകര പുരാണവും" തന്നെ!
കാര്യമെന്തെന്നല്ലെ?
മകളുടെ വിവാഹത്തിരക്കിനിടയിലും ത്രശ്ശുര്‍ ൗണ്ടില്‍ പോയി കറന്റ്‌ ബുക്സില്‍ നിന്ന് ഒരു കോപ്പി സംഘടിപ്പിച്ചിരുന്നു, കൊടകരപുരാണത്തിന്റെ।
മടങ്ങിയെത്തിയ ഉടനെ നമ്മുടെ സുഹൃത്തുക്കള്‍ക്കെല്ലാം ഒന്നു ടേസ്റ്റ്‌ നോക്കാന്‍ കൊടുത്തു പുരാണം।
ഹിറ്റ്‌! സൂപ്പര്‍ ഹിറ്റ്‌!
ഒരു പ്രശ്നം।
'ശ്ശി അങ്ങട്‌ ഷ്ടായി' എന്ന മൊഴികളോടൊപ്പം
'നമുക്കും ഒന്നായാലോ?' എന്ന ശിഷ്ടചിന്ത ഫ്രം ആള്‍ കോര്‍ണേഴ്‌ സ്‌!
ഫലം: കുറിപ്പടിക്കു പകരം കുറേക്കൂടി വിപുലമായ ഒരു കൂട്ടായ്മക്ക്‌ ഇവിടെ ജന്മം കുറിക്കുകയാണു: "വൈദ്യപുരാണം"
(കടപ്പാട്‌: പറയേണ്ടല്ലൊ!)

മലയാളി വൈദ്യന്മാരുടെ കൂട്ടായ്മയായ എ।കെ।എം।ജി എമിറേറ്റ്‌ സ്‌ (അസോസിയേഷന്‍ ഓഫ്‌ കേരള മെഡിക്കല്‍ ഗ്രാജുവറ്റ്‌ സ്‌) എന്ന സംഘടന യു।എ।ഇയില്‍ വളരെ ആക്റ്റീവാണു। 7 ശാഖകളും തമ്മില്‍ എല്ലാ വര്‍ഷവും വാശിയേറിയ സാംസ്കാരികമത്സരങ്ങളില്‍ ഏര്‍‍പ്പെടാറുണ്ട്‌। ഈ വര്‍ഷത്തെ മല്‍സരത്തില്‍ ഞങ്ങളുടെ എളിയ അജ്‌ മാന്‍ യു।എ।ക്യു ശാഖ എല്ലാവരേയും ഞെട്ടിച്ചു കൊണ്ട്‌ ഒന്നാം സ്ഥാനത്തെത്തി ട്രോഫി കരസ്ഥമാക്കുകയുണ്ടായി।

ഈ വിജയത്തിന്റെ അണിയറശില്‍പികളില്‍ പ്രധാനികളെന്നു സ്വയം വിശേഷിപ്പിക്കുന്ന അജ്‌ മാനിലെ ആറു പ്രമുഖ വൈദ്യശിരോമണികളാണു "വൈദ്യപുരാണത്തിന്റെ" ശില്‍പികള്‍। ഒരോരുത്തരെ ആയി പരിചയപ്പെടൂത്താം।
(വൈദ്യപുരാണം ഗര്‍ഭാവസ്ഥയിലാണു। റംസാന്‍ മാസത്തിന്റെ തിരക്ക്‌ കഴിയുമ്പോള്‍ കന്നി പ്രസവം പ്രതീക്ഷിക്കാം!)
കാലതാമസത്തിനു ക്ഷമാപണത്തോടെ,
ഓവര്‍ ടു വൈദ്യപുരാണം.......

Thursday, July 19, 2007

രോഗി ഇഛിച്ചതും...വൈദ്യന്‍ കല്‍പ്പിച്ചതും....

എന്റെ സുഹൃത്ത്‌ വിശാലമനസ്കന്‍ എന്നറിയപ്പെടുന്ന കൊടകരക്കാരന്‍ എടത്താടന്‍ (പേരു പുള്ളിക്കാരന്‍ പരസ്യമാക്കിയിട്ടില്ലാത്തതുകൊണ്ട്‌ മിണ്ടുന്നില്ല!) മലയാളം ബ്ലോഗു ലോകത്തു ചരിത്രം സൃഷ്ടിച്ചുകൊണ്ടിരിക്കയാണു. ഇഷ്ടന്റെ കൊടകരപൂരാണം വായിച്ച സുമനസ്സുകള്‍ മസിലു കയറി വയറും പൊത്തിപ്പിടിച്ച്‌ എന്റടുത്ത്‌ ചികില്‍സക്കെത്തിയപ്പോഴാണു സത്യത്തില്‍
'എന്നാലിതെന്താണെന്നറിയണമല്ലോ' എന്ന ചിന്തയുദിച്ചത്‌!

അങ്ങനെയാണു ഞാന്‍ ആദ്യ മായി മലയാളം ബ്ലോഗു ലോകത്തെത്തിപ്പെടുന്നത്‌।

അതൊരു ആദ്യദര്‍ശന പ്രണയമായി മാറിയെന്നു പറയേണ്ടല്ലൊ!

അത്രക്കു രസകരമായിരുന്നു "കൊടകരപൂരാണം"!!

ആ പ്രണയത്തില്‍ കുരുത്ത ആദ്യത്തെ കണ്മണിയെ സവിനയം അവതരിപ്പിക്കുന്നു।
ത്ര്ശ്ശൂര്‍ ജില്ലയില്‍ ചാവക്കാട്‌ താലൂക്ക്‌ വലപ്പാട്‌ പഞ്ചായത്തില്‍ കഴിമ്പ്രം ദേശത്ത്‌ വാഴപ്പുള്ളി വി।കെ।ശ്രീധരന്റേയും (മുന്‍ വലപ്പാട്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌) ദാക്ഷായണിയുടേയും(കഴിമ്പ്രം വി।പി।എം।എസ്‌।എന്‍।ഡി।പി। സ്ക്കൂളിലെ റിട്ടയേര്‍ഡ്‌ ഹിന്ദിടീച്ചര്‍) പുത്രന്‍ വൈദ്യരത്നം രാ।രാ।ശ്രീ।ഡോ.ഹനീഷ്‌ ബാബു.എം.ഡി.കുറിക്കും കുറിപ്പടിയിലേക്കു ഏവര്‍ക്കും സ്വാഗതം!

ഇവിടെ നിങ്ങള്‍ക്ക്‌ കുറെയേറെ വിഭവങ്ങള്‍ ഒരുക്കണമെന്നുണ്ട്‌।

എന്തൊക്കെയാകാം?

  1. ലൊട്ടുലൊടുക്കു രോഗങ്ങള്‍ക്കെല്ലാം ഒറ്റമൂലികള്‍(സ്വന്തം റിസ്കില്‍ ഉപയോഗിക്കാം!)
  2. വൈദ്യപുരാണങ്ങള്‍.
  3. വൈദ്യോപദേശങ്ങള്‍: ചര്‍മ്മരോഗങ്ങള്‍,അഡള്‍ട്‌ സ്‌ ഓണ്‍ലി രോഗങ്ങള്‍, പൊതുവായ ആരോഗ്യസംരക്ഷണം....
  4. ടെന്‍ഷന്‍ കുറക്കുന്നതിനെക്കുറിച്ചു ചില കുറിമാനങ്ങള്‍।
  5. കേള്‍ക്കാന്‍ ആളുണ്ടെങ്കില്‍ ഇടക്കു കുറച്ചു സാരോപദേശങ്ങള്‍।
  6. ലാസ്റ്റ്‌, ബട്‌ നോട്ട്‌ ദ ലീസ്റ്റ്‌, വായിക്കാനാളില്ലാതാവുന്നതുവരെ കുറിപ്പടികള്‍ ഇടതടവില്ലാതെ പറന്നുകൊണ്ടിരിക്കും. ഇല്ല! ഇവിടെ 'നാമൊന്നു' 'നമുക്കൊന്ന്' ഇല്ല! ബീഹാറിമന്നന്‍ ലല്ലുവത്രെ വൈദ്യരുടെ ഇഷ്ടമൂര്‍ത്തി!
    മുത്തപ്പന്‍ സേവയുള്ള, ചെമ്പട്ടു പുതച്ച കൊടകര വാഴും ഗുരുവിനു ശിഷ്യപ്പെട്ടു കാണിക്ക വെച്ചു ശുഭാരംഭം.