Friday, September 14, 2007

കുറിപ്പടിക്കു താല്‍ക്കാലിക വിരാമം....വൈദ്യപുരാണം ജനിക്കുന്നു!


ആഗസ്റ്റ്‌ 23നു എന്റെ മൂത്ത മകള്‍ അനുവും നിതിനും തമ്മില്‍ വിവാഹിതരായി।
ഒരു മാസത്തിലേറെ എന്റെ കുറിപ്പടി മുടങ്ങിയതിന്റെ റീസണ്‍।
മറ്റൊരു പ്രധാന സംഭവം കൂടി ഇതിനിടയില്‍ നടന്നു।
കുറിപ്പടി ആരംഭത്തിലേ അകാലചരമമടയുന്നു!
കുണ്ഠിതപ്പെടേണ്ടാ!!
സംഭവിക്കുന്നതെല്ലാം നല്ലതിനു; ഇനി സംഭവിക്കാനുള്ളതും...
പ്രതി വിശാലമനസ്കനും അദ്ദേഹത്തിന്റെ "കൊടകര പുരാണവും" തന്നെ!
കാര്യമെന്തെന്നല്ലെ?
മകളുടെ വിവാഹത്തിരക്കിനിടയിലും ത്രശ്ശുര്‍ ൗണ്ടില്‍ പോയി കറന്റ്‌ ബുക്സില്‍ നിന്ന് ഒരു കോപ്പി സംഘടിപ്പിച്ചിരുന്നു, കൊടകരപുരാണത്തിന്റെ।
മടങ്ങിയെത്തിയ ഉടനെ നമ്മുടെ സുഹൃത്തുക്കള്‍ക്കെല്ലാം ഒന്നു ടേസ്റ്റ്‌ നോക്കാന്‍ കൊടുത്തു പുരാണം।
ഹിറ്റ്‌! സൂപ്പര്‍ ഹിറ്റ്‌!
ഒരു പ്രശ്നം।
'ശ്ശി അങ്ങട്‌ ഷ്ടായി' എന്ന മൊഴികളോടൊപ്പം
'നമുക്കും ഒന്നായാലോ?' എന്ന ശിഷ്ടചിന്ത ഫ്രം ആള്‍ കോര്‍ണേഴ്‌ സ്‌!
ഫലം: കുറിപ്പടിക്കു പകരം കുറേക്കൂടി വിപുലമായ ഒരു കൂട്ടായ്മക്ക്‌ ഇവിടെ ജന്മം കുറിക്കുകയാണു: "വൈദ്യപുരാണം"
(കടപ്പാട്‌: പറയേണ്ടല്ലൊ!)

മലയാളി വൈദ്യന്മാരുടെ കൂട്ടായ്മയായ എ।കെ।എം।ജി എമിറേറ്റ്‌ സ്‌ (അസോസിയേഷന്‍ ഓഫ്‌ കേരള മെഡിക്കല്‍ ഗ്രാജുവറ്റ്‌ സ്‌) എന്ന സംഘടന യു।എ।ഇയില്‍ വളരെ ആക്റ്റീവാണു। 7 ശാഖകളും തമ്മില്‍ എല്ലാ വര്‍ഷവും വാശിയേറിയ സാംസ്കാരികമത്സരങ്ങളില്‍ ഏര്‍‍പ്പെടാറുണ്ട്‌। ഈ വര്‍ഷത്തെ മല്‍സരത്തില്‍ ഞങ്ങളുടെ എളിയ അജ്‌ മാന്‍ യു।എ।ക്യു ശാഖ എല്ലാവരേയും ഞെട്ടിച്ചു കൊണ്ട്‌ ഒന്നാം സ്ഥാനത്തെത്തി ട്രോഫി കരസ്ഥമാക്കുകയുണ്ടായി।

ഈ വിജയത്തിന്റെ അണിയറശില്‍പികളില്‍ പ്രധാനികളെന്നു സ്വയം വിശേഷിപ്പിക്കുന്ന അജ്‌ മാനിലെ ആറു പ്രമുഖ വൈദ്യശിരോമണികളാണു "വൈദ്യപുരാണത്തിന്റെ" ശില്‍പികള്‍। ഒരോരുത്തരെ ആയി പരിചയപ്പെടൂത്താം।
(വൈദ്യപുരാണം ഗര്‍ഭാവസ്ഥയിലാണു। റംസാന്‍ മാസത്തിന്റെ തിരക്ക്‌ കഴിയുമ്പോള്‍ കന്നി പ്രസവം പ്രതീക്ഷിക്കാം!)
കാലതാമസത്തിനു ക്ഷമാപണത്തോടെ,
ഓവര്‍ ടു വൈദ്യപുരാണം.......

3 comments:

മഴവില്ലും മയില്‍‌പീലിയും said...

അനുവും നിതിനും ..ആശം സകള്‍ ..

സാജന്‍| SAJAN said...

നവദമ്പതികള്‍ക്കാശംസകള്‍!
പോസ്റ്റുകള്‍ ഒരോന്നാ‍യി പോരട്ടെ:)

Dr. Sumi Riyas said...

oh tht cartoon is wonderful uncle...y did it take so long for me to c it??laughed for a long time seeing it...loved it...and article too is interestin thou my malayalam is not actually commentable